നാടക കളരിയിൽ പാഠങ്ങൾ പഠിച്ച് മുംബൈയിൽ നിന്ന് അഹല്യയും

കിലയിൽ നാടക ശിൽപ്പശാല

"ആശയ സമ്പന്നരും ശക്തരുമായ സ്ത്രീകളുടെ ഇടമാണ് കേരളം. പുരോഗമന ചിന്തയുള്ള അവരുടെ ആശയങ്ങൾ നാടക വേദിക്ക് നവപാതയൊരുക്കുന്നു " അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കിലയിൽ നടക്കുന്ന ദേശീയ നാടക ശില്പശാലയുടെ ഭാഗമാകാൻ മുംബൈയിൽ നിന്നെത്തിയ അഹല്യ ബെല്ലാളിന്റെ വാക്കുകളാണിവ. കൂട്ടായ്മയും ഒത്തൊരുമയും ചേർന്ന ഇത്തരമൊരു നാടകകളരി ആദ്യ അനുഭവമാണെന്ന് അഹല്യ പങ്കുവെക്കുന്നു.

അഭിനയ കലയുടെ നവപാഠങ്ങൾ ഗ്രഹിക്കാൻ വലിയൊരു വേദി നാടക കളരി നൽകി. പ്രശസ്തരായ നാടക പ്രവർത്തകരുടെ ക്ലാസുകളിൽ പങ്കെടുക്കാനും അനുഭവങ്ങൾ അറിയാനുമായി. അതിലുപരി വലിയ സ്വപ്നമായ നാടകോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് അഹല്യ . നർത്തകിയും കന്നട തിയറ്റർ ആർട്ടിസ്റ്റുമായ അഹല്യ മാംഗ്ലൂരിൽ അഡ്വ. റ്റേസിങ്ങ് ഏജൻസിയിൽ ജോലി ചെയ്തു വരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 8 കലാകാരികളാണ് നാടക കളരിയിൽ എത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ രംഗശ്രീയുടെ 28 അംഗങ്ങൾ, 15 തിയറ്റർ ആർട്ടിസ്റ്റ് എന്നിവരടക്കം 51 പേരാണ് നാടക കളരിയിൽ പങ്കെടുക്കുന്നത്. പ്രശസ്ത ഇന്ത്യൻ നാടക പ്രവർത്തക അനുരാധ കപൂർ ആണ് കഴിഞ്ഞ രണ്ട് ദിവസമായി ശിൽപ്പശാല നയിച്ചത്. ഒരു ചിത്രത്തിൽ നിന്ന് മൂകമായി കഥയുണ്ടാക്കാനും അവതരിപ്പിക്കാനും നൽകിയ ശിൽപശാല അഭിനയ കലയിലെ പുതു ഭാവങ്ങൾ തുറന്നു നൽകുന്നതായി.

Related Posts