അനധികൃത സ്വത്ത് സമ്പാദനം; മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്‍റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

കൊച്ചി: മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്‍റെ 1.60 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയും ബാങ്ക് അക്കൗണ്ടിലെ പണവുമാണ് കണ്ടുകെട്ടിയത്. നേരത്തെ 8.81 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് കള്ളപ്പണക്കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് സൂരജ് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ വാഹനങ്ങളും വസ്തുവകകളും ഭൂമിയും വാങ്ങിയെന്നാണ് കണ്ടെത്തൽ. സൂരജിന്‍റെ 10.43 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയത്. സൂരജിന്‍റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പ് കേസുണ്ട്.

Related Posts