മലയാള കലാകാരന്മാരുടെ ദേശീയ സംഘടന "നന്മ" നാട്ടിക മേഖല ഒക്ടോബർ 30 ന് പുരസ്‌കാര വിതരണ ദിനം സംഘടിപ്പിക്കുന്നു

ബാലയരങ്ങ് കലോത്സവത്തിൽ വിജയികൾക്ക് സമ്മാനവിതരണവും, വിവിധ രംഗങ്ങളിൽ പുരസ്ക്കാരം ലഭിച്ചവർക്ക് ആദരവും നൽകും

വലപ്പാട്: മലയാള കലാ കാരന്മാരുടെ ദേശീയ സംഘടന "നന്മ" നാട്ടിക മേഖല സംഘടിപ്പിച്ച ബാലയരങ്ങ് കലോത്സവത്തിൽ വിജയികൾ ആയവർക്ക് സമ്മാനവിതരണവും വിവിധ രംഗങ്ങളിൽ പുരസ്ക്കാരം ലഭിച്ചവർക്ക് ആദരവും നൽകുന്നു. ഒക്ടോബർ 30 ന് ചന്തപ്പടിയിലെ കെ സി വാസു സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ മേഖല പ്രസിഡണ്ട് മനോമോഹനൻ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം നിവ്വഹിക്കും. സംസ്ഥാന സെക്രട്ടറി രവി കേച്ചേരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ജോ. സെക്രട്ടറി ബാലകൃഷ്ണൻ ,പി എസ് ചന്ദ്രമതി, ഐ ഡി രഞ്ജിത്ത്, താന്ന്യം ജോർജ്, രാജൻ കാഞ്ഞിരക്കോട്, എ ജി രത്നകുമാർ, ജോസ് താടിക്കാരൻ, 'സതീഷ് വലപ്പാട്, ദിനേശ് തൃപ്രയാർ , സുനിൽ വൈശാഖം, രാജു വെന്നിക്കൽ എന്നിവർ പങ്കെടുത്ത് സംസാരിക്കും. വിവിധ മേഖലകളിലെ പുരസ്ക്കാരജേതാക്കളെയും ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിക്കും. ദിനേശൻ (നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട്) , ശാന്തി ഭാസി, മല്ലികദേവൻ, പഴുവിൽ ഗോപിനാഥ്, റൗഫ് ചേറ്റുവാ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആലില മുരളി, ഇമ ബാബു., ആരഭി വിദ്യൻ തുടങ്ങിയവരെ ആദരിക്കുമെന്ന് സെക്രട്ടറി സനു അശോക് അറിയിച്ചു.

Related Posts