ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായയായി ടിബറ്റൻ മാസ്റ്റിഫ്; വില 8.5 കോടി വരെ

ഒരുപക്ഷേ എല്ലാ വളർത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലർത്തുന്ന വളർത്തുമൃഗം കൂടിയാണ് നായ. നായ്ക്കൾ മനുഷ്യന്‍റെ നല്ല കാവൽക്കാരാണ് എന്നതിനാലാണിത്.  നമുക്കെല്ലാവർക്കും നമ്മുടെ വീടുകളിൽ വിവിധ ഇനങ്ങളിൽപ്പെട്ട വളർത്തുനായ്ക്കൾ ഉണ്ടാകും. ഓരോ ഇനം നായയ്ക്കും അതിന്‍റേതായ സവിശേഷതകളുമുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായ ഏതാണെന്നോ? ടിബറ്റൻ മാസ്റ്റിഫ് എന്നറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായ്ക്കളാണ് ലോകത്തിലെ ഏറ്റവും വിലയേറിയ നായ്ക്കളുടെ ഇനമായി അറിയപ്പെടുന്നത്. ഇവയുടെ വില കേട്ടാൽ ഞെട്ടും. 6,000 മുതൽ 1 മില്യൺ ഡോളർ വരെയാണ് ഇവയുടെ വില. അതായത് 5 ലക്ഷം മുതൽ 8.5 കോടി രൂപ വരെ. 2011 ൽ ഒരു ചൈനീസ് ബിസിനസുകാരൻ ബിഗ് സ്പ്ലാഷ് എന്ന റെഡ് ടിബറ്റൻ മാസ്റ്റിഫിനായി 1.5 മില്യൺ ഡോളർ ആണ് മുടക്കിയത്. 2014 ൽ മറ്റൊരു ചൈനീസ് സംരംഭകൻ 1.9 മില്യൺ ഡോളർ നൽകിയാണ് ഒരു വയസുള്ള ഗോൾഡൻ ഹെയർ മാസ്റ്റിഫിനെ വാങ്ങിയത്.  

Related Posts