രണ്ടുതവണത്തെ സെൻസർ ബോർഡ് വിലക്കിയ അക്വേറിയത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
അക്വേറിയത്തിന്റെ ട്രെയ്ലർ ഇറങ്ങി.
തിരുവനന്തപുരം :
വിലക്കുകൾ എല്ലാം മറികടന്ന് അക്വേറിയത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഹണി റോസ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്വേറിയത്തിന്റെ സംവിധാനം ദേശീയപുരസ്കാര ജേതാവായ ടി.ദീപേഷാണ് നിർവഹിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ മേയ് 14-നാണ് റിലീസ്
'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന പേരിൽ തയ്യാറാക്കിയ ചിത്രത്തിന് എതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് പ്രദർശനാനുമതി നിഷേധിക്കപെടുകയും, രണ്ടുതവണത്തെ സെൻസർ ബോർഡ് വിലക്കുകയും ചെയ്തു. എല്ലാ വിലക്കുകളും മറികടന്നാണ് ചിത്രം 'അക്വേറിയം' എന്നപേരിൽ പ്രദർശനത്തിനൊരുങ്ങുന്നത്. സെൻസർ ബോർഡ് കേരള ഘടകത്തെയും കേന്ദ്ര ഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസിങ് അനുവദിച്ചത്. സെൻസർ ബോർഡ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരമാണ് ചിത്രത്തിന്റെ പേരുമാറ്റം നടത്തിയതും.