അഗതികള്‍ക്ക് വാക്സിന്‍ സൗകര്യമൊരുക്കി ഗുരുവായൂര്‍ നഗരസഭ.

ഗുരുവായൂർ:

ഗുരുവായൂര്‍ നഗരസഭയുടെ അഗതി ക്യാമ്പിലുള്ളവര്‍ക്കും നഗരസഭ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ നടപടിയായി. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നഗരസഭ പരിധിയിലുമായി കിടന്നിരുന്ന അഗതികളെ സംരക്ഷിക്കുന്നതിന് ലോക്ഡൗന്‍ സമയം മുതല്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആധാര്‍ കാര്‍ഡോ മറ്റ് തിരിച്ചറിയില്‍ കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍ വാക്സിനേഷന്‍ നല്‍കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഗുരുവായൂര്‍ നഗരസഭ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടിയെന്ന് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പറഞ്ഞു.

Related Posts