അണുനശീകരണ പ്രവത്തനവുമായി എം പിസ് കൊവിഡ് കെയർ.
പറപ്പൂക്കര:
പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളിയിലും, സെന്റ് ജോൺസ് സെൻട്രൽ സ്കൂളിലും എം പി. ടി എൻ പ്രതാപന്റെ എം പിസ് കൊവിഡ് കെയറിന്റെ ഭാഗമായി അണുനശീകരണം നടത്തി. പള്ളിവളപ്പിൽ നടുന്നതിനായി പള്ളി വികാരി ഫാ. അഡ്വ. തോമസ് പുതുശേരിക്ക് കൊവിഡ് കെയർ കോഡിനേറ്റർ കെ യു നിത്യാനന്ദ് ഔഷധതൈകൾ കൈമാറി. കൊവിഡ് കെയർ പ്രവർത്തനങ്ങൾക്കായുള്ള പി പി ഇ കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാൻസീസ് ബ്രിഗേഡുമാർക്ക് നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം ശ്രീകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജ്യോതിസ്, വാർഡ് മെമ്പർ ഷീബ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഫ്രാൻസിസ് പടിഞ്ഞാറേത്തല, മേജോ പനംകുളത്തുകാരൻ, ഫ്രാൻസിസ് പുതുശേരി, കൊവിഡ് കെയർ മേഖലാ കോഡിനേറ്റർമാരായ പ്രവീൺ ഐനിക്കതറ, തോംസൺ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.