അണുനാശിനി യന്ത്രങ്ങള്‍ കൈമാറി.
തൃശൂർ:
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡിന്‍റെ ഭാരവാഹികള്‍ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലേക്ക് അണുനാശിനി യന്ത്രങ്ങള്‍ കൈമാറി. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് കമ്പിനി മാനേജിംഗ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍, കമ്പിനി സെക്രട്ടറി രാജേഷ് കുമാര്‍ എന്നിവരില്‍ നിന്നും യന്ത്രങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കീടനാശിനി സ്പ്രേ ചെയ്യുന്നതിനുള്ള 16 ലിറ്റര്‍ കപ്പാസിറ്റിയുള്ള ബാറ്ററി സ്പ്രേയര്‍, ഫോഗര്‍ സ്പ്രേയര്‍ എന്നിവയാണ് സംഭാവന നല്‍കിയത്.