അതിജീവനം വായനയിലൂടെ.
തൃശൂർ :
പീച്ചി ജനമൈത്രി പൊലീസ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന 'അതിജീവനം വായനയിലൂടെ' എന്ന പദ്ധതിയുടെ വായനക്ക് പുതു ജീവൻ. കൊവിഡ് കാലത്ത് പുസ്തകവായനയിൽ താൽപര്യമുള്ളവർക്ക് പുസ്തകങ്ങൾ ലഭിക്കാത്തത്തുകൊണ്ടുള്ള ബുദ്ധിമുട്ടും വിരസതയും അകറ്റുന്നതിനും ജനങ്ങളിൽ സാംസ്‌കാരിക അഭിരുചി വളർത്തുന്നതിനും കൂടിയാണ് 'അതിജീവനം വായനയിലൂടെ' എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പീച്ചി പൊലീസ് ഇൻസ്പക്ടർ എസ്. ഷുക്കൂർ പറഞ്ഞു. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ വാട്ട്‌സ്ആപ്പ് വഴി തിരഞ്ഞെടുക്കുന്നതിനും അത് വീട്ടിൽ എത്തിച്ചു തരുന്നതിനുമുള്ള സൗകര്യമാണ് പീച്ചി ജനമൈത്രി പൊലീസ് നടപ്പിലാക്കുന്നത്. പീച്ചി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പാണഞ്ചേരി പഞ്ചായത്തിൽ മാത്രം ഏഴ് വായനശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഇപ്പോഴും സജീവമാണ്. കഴിഞ്ഞ 82 വർഷമായി പ്രവർത്തിച്ചു വരുന്നതാണ് പട്ടിക്കാട് ഗ്രാമീണ വായനശാല. (കൂടുതൽ വിവരങ്ങൾക്ക് : 9544931077, 790760919).