അതിനിയന്ത്രിതമേഖലയായി തളിക്കുളം ബ്ലോക്ക്‌.

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്

അതിനിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചു.

തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള നാല് ഗ്രാമപ്പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതോടു കൂടി ബ്ലോക്ക്‌പഞ്ചായത്ത്‌ അതിനിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലെ ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, നാട്ടിക പഞ്ചായത്തുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്.

വലപ്പാട് ഗ്രാമപ്പഞ്ചായത്ത് മാത്രമാണ് പൂർണമായും കണ്ടെയ്ൻമെന്റ് സോൺ ആവാത്തത്. ഇവിടെ 20-ാം വാർഡ് വെള്ളിയാഴ്ച കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിലെ ആറ് വാർഡുകൾ അതിനിയന്ത്രിതമേഖലയായി. 3, 7, 12, 15, 16 വാർഡുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോൺ ആക്കിയിട്ടിട്ടുണ്ട്.

Related Posts