അതിർത്തികളിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക.
ബാംഗ്ലൂർ: സംസ്ഥാനത്ത് നിന്നും കർണാടകയിലേക്ക് വരുന്നവർക്ക് കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കർണാടകയിലേക്ക് വരുന്നവർക്ക് പുറമേ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പോയി തിരികെ വരുന്നവർക്കും നെഗറ്റീവ് ആർ ടി പി സി ആർ നിർബന്ധമാക്കി.
അതിർത്തികളിൽ ഇതിനായി നിരീക്ഷണ പരിശോധന ആരംഭിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. സ്കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്. ദിവസവും മൂന്ന് മണിക്കൂർ വീതം ഒന്ന് മുതൽ അഞ്ച് വരെയുള്ള കുട്ടികൾക്ക് പഠനമുണ്ടാകും. അധ്യാപകർക്കെല്ലാം വാക്‌സിൻ നൽകി കഴിഞ്ഞു.