അതി സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ലക്സംബർഗ് ഒന്നാംസ്ഥാനത്ത് .

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ആയി തിരഞ്ഞെടുക്കപ്പെട്ടത് ലക്സംബർഗ് ആണ് . സ്വിറ്റ്സർലൻഡ് , അയർലാൻഡ് , നോർവേ, അമേരിക്ക എന്നിങ്ങനെയാണ് 2 മുതൽ 5 വരെ സ്ഥാനത്ത് .
അമേരിക്കൻ മാഗസിൻ “ സി ഇ ഒ വേൾഡ് ” രാജ്യങ്ങളുടെ ജിഡിപിയുടെ ആളോഹരി വിഹിതം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്.
അറബ് രാജ്യങ്ങളിലെ അതി സമ്പന്ന രാജ്യം ഖത്തർ ആണ്. ലോകരാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് ഖത്തർ. . ഖത്തറിന്റെ ആളോഹരി വരുമാനം 59143 ഡോളർ ആണ്. യു എ ഇ ആണ് അറബ് രാജ്യങ്ങളിൽ രണ്ടാമത്തെ രാജ്യം, 35171 ഡോളർ പ്രതി ശീർഷ വരുമാനം.
കുവൈറ്റ് മൂന്നാം സ്ഥാനത്ത് എത്തി . ആഗോളതലത്തിൽ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ 39 ആം സ്ഥാനമാണ് കുവൈറ്റ് നേടിയത്. കുവൈറ്റിലെ ആളോഹരിവരുമാനം 25,290 ഡോളറാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആഗോള തലത്തിൽ ബഹറൈൻ 41 -ആം സ്ഥനത്തും സൗദി അറേബ്യ 43 -ആം സ്ഥനത്തും ഇടം പിടിച്ചു. ആഗോള തലത്തിൽ 51 ആം സ്ഥാനത്താണ് ഒമാൻ.