അന്തിക്കാട് പഞ്ചായത്തിൽ ബുധനാഴ്ച (ഏപ്രിൽ28) ഉച്ചയ്ക്ക് 2 മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ അറിയിച്ചു.
അന്തിക്കാട് പഞ്ചായത്തിൽ ഇന്ന് ഉച്ച മുതൽ കൂടുതൽ നിയന്തണം.

അന്തിക്കാട്: നിരോധനാജ്ഞ (144) നില നിൽക്കുന്ന അന്തിക്കാട് പഞ്ചായത്തിൽ ബുധനാഴ്ച (ഏപ്രിൽ28) ഉച്ചയ്ക്ക് 2 മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ അറിയിച്ചു. ഇതു പ്രകാരം ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ ഉൾപ്പടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണം. പാൽ സൊസൈറ്റി, ഗ്യാസ്, മെഡിക്കൽ ഷോപ്പ്, റേഷൻ കട, ബാങ്ക് എന്നിവയ്ക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. സഹകരണ സൊസൈറ്റികളും അക്ഷയ കേന്ദ്രവും പ്രവർത്തിക്കില്ല. ഓട്ടോറിക്ഷകൾ സ്റ്റാന്റിൽ പാർക്ക് ചെയ്ത് ഓടാൻ അനുമതിയില്ല. പൊതുഗതാഗതത്തിന്റെ ഭാഗമായി ബസുകൾ സർവ്വീസ് നടത്തുമെങ്കിലും പഞ്ചായത്തിലെ ഒരു സ്റ്റോപ്പിലും ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യാൻ പാടുള്ളതല്ല.