അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർ ആർ ടി അംഗങ്ങൾക്ക് കപ്പ വിതരണം ചെയ്തു.
പെരിങ്ങോട്ടുകര:
താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ആർ ആർ ടി അംഗങ്ങൾക്ക് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് നൽകിയ കപ്പ വിതരണോദ്ഘാടനം ആശ വർക്കർ സുശീല രാജൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ആൻ്റോ തൊറയൻ നിർവ്വഹിച്ചു. ആർ ആർ ടി അംഗങ്ങളായ റിജു കണക്കന്ത്ര, സബിത ബൈജു, ലുയീസ് താണിക്കൽ, മനോജ് സി കെ, ജിഷ്ണു ലാൽ, സിൽജ, അഗസ്ത്യ ജെയിംസ്, ജെൻവിൻ കോശി, ബിനോജ്, അഖിൽ എന്നിവർ സംസാരിച്ചു.