അന്താരാഷ്ട്ര യോഗദിനാചരണം; ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം.
തൃശ്ശൂർ :
ജൂണ്‍ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ ഓണ്‍ലൈന്‍ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്മിഷനും. സുരക്ഷിതരായി വീട്ടില്‍ കഴിയൂ ആരോഗ്യത്തിന് യോഗ ശീലമാക്കൂ എന്നതാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണത്തിന്‍റെ സന്ദേശം.
കൊവിഡാനന്തര ആരോഗ്യ പരിപാലനം, വയോജനങ്ങള്‍ക്കായി പ്രാണായാമം, ധ്യാനം തുടങ്ങിയവയില്‍ ഓണ്‍ലൈന്‍ യോഗ പരിശീലനം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പൊലീസ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക യോഗ പരിശീലനം, ശ്വാസതടസം, മറ്റു അനുബന്ധ രോഗങ്ങള്‍, മാനസിക അരോഗ്യം എന്നിവയ്ക്ക് യോഗ ചികിത്സ, ആര്യോഗ്യം യോഗയിലൂടെ എന്ന വിഷയത്തില്‍ വെബിനാര്‍, ബിരുദവിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചന മത്സരം എന്നിവയാണ് വിവിധ പരിപാടികള്‍.
കരിയന്നൂര്‍ എരുമപ്പെട്ടി ആയുഷ് വെല്‍നസ് സെന്‍റര്‍, ഇരിങ്ങാലക്കുട, ചാവക്കാട് എന്നിവിടങ്ങളിലെ ആയുഷ് ഗ്രാമം എന്നിവയുടെ ഏകോപനത്തിലാണ് പരിപാടി നടക്കുന്നത്. യോഗാ ദിനാചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
8589038770(എരുമപ്പെട്ടി), 9495211101(ഇരിങ്ങാലക്കുട), 8921440241 (ചാവക്കാട്) എന്നി നമ്പറുകളില്‍ ബന്ധപ്പെടാം.
വിവിധ പരിപാടികളുടെ ഉദ്ഘാടനം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സലജകുമാരി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മനേജര്‍ ഡോ എം എസ് നൗഷാദ്, ആയുഷ് വെല്‍നസ് പദ്ധതി നോഡല്‍ ഓഫീസര്‍ ഷാര്‍ലെറ്റ് വിന്‍സെന്‍റ്, ആയുഷ്ഗ്രാം നോഡല്‍ ഓഫീസര്‍മാരായ ഡോ.മണികണ്ഠന്‍, ഡോ.അജിത, നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.നാരായണന്‍, ഡോ.ജീന്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു.