അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗത്തോണ്‍ തൃശൂരിലും.

തൃശ്ശൂർ:

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗത്തോണില്‍ ജില്ലയും പങ്കുചേര്‍ന്നു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും സഹകരണത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് യോഗത്തോണില്‍ ജില്ലയും പങ്കുചേര്‍ന്നത്. യോഗത്തോണില്‍ വിവിധ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വിവിധ പ്രായക്കാര്‍ക്കും വിവിധ അവസ്ഥകളിലുള്ളവര്‍ക്കും വീട്ടിലിരുന്ന് ശീലിക്കാവുന്ന യോഗയുടെ രീതികള്‍ പരിചയപ്പെടുത്തി.

സൈക്ലിക് മെഡിറ്റേഷന്‍, ശരീരഭാരം കുറക്കുവാനുള്ള യോഗാഭ്യാസം എന്നിവ ജില്ലയില്‍ നിന്നും യോഗത്തോണില്‍ അവതരിപ്പിച്ചു. ഏഷ്യയിലെ തന്നെ ആദ്യത്തെ സ്‌പോര്‍ട്‌സ് ആയുര്‍വേദ സെന്ററായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ സെന്ററില്‍ നിന്നാണ് ജില്ലയിലെ ലൈവ് പരിപാടി നടന്നത്. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എം എസ് നൗഷാദ്, ഹോമിയോ വകുപ്പ് ആയുഷ്മാന്‍ഭവ പദ്ധതിയിലെ ഡോ രേഷ്മ, യോഗ ട്രെയിനര്‍ അക്ഷയ, ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ റെനി, നാഷണല്‍ ആയുഷ് മിഷനിലെ ഡോ: അനീജ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Related Posts