അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജൂൺ 30 വരെ നീട്ടി.
അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നീട്ടി.
ന്യൂഡൽഹി:
കൊവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജൂൺ 30 വരെ നീട്ടി. നിലവിൽ മെയ് മാസം 31ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് ഡിജിസിഎ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ചരക്ക് സർവീസുകൾക്കും പ്രത്യേക സർവീസുകൾക്കും വിലക്കില്ല. 2020 മാർച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര സർവീസ് വിലക്കിയത്.