അനാഥാലയത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഫോണുകൾ വിതരണം ചെയ്തു.

തൃശ്ശൂർ:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്താൽ വിദ്യക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കൗൺസിലർ ശ്യാമള മുരളീധരൻ മൊബൈൽ ഫോൺ നൽകി. മുക്കാട്ടുകര ബെത്‌ലഹേം കോൺവെന്റ് ഓർഫനേജിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോണുകൾ വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐ എൻ സി തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് രഞ്ജിത് ചന്ദ്രൻ, നിധിൻ ജോസ്, ജോബി കെ ജെ, അന്നം ജേക്കബ്, ഇ എസ് മാധവൻ, ഇ ആർ വിപിൻ, സി മഹേഷ്, ദയാനന്ദൻ എന്നിവർ നേതൃത്വം നൽകി.

Related Posts