അവശ്യസേവനങ്ങളുമായി യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് ഭക്ഷണം നൽകി എ ഐ വൈ എഫ് വനിതാ പ്രവർത്തകർ.
അന്നമൂട്ടാൻ പെൺകരങ്ങൾ.
അവശ്യസേവനങ്ങളുമായി യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് ഭക്ഷണ വിതരണവുമായി ലോക്ഡൗൺ നാളിൽ തുടങ്ങിയ പ്രവർത്തനം തുടരുകയാണ് എസ് എൻ പുരം, മതിലകം മേഖലയിലെ എ ഐ വൈ എഫ് പ്രവർത്തകർ. ഭക്ഷണ വിതരണത്തിന്റെ മുപ്പതാം ദിനത്തിൽ പാചകം ചെയ്തു നൽകിയിരുന്ന കരങ്ങൾ തന്നെ അന്നം നൽകാൻ രംഗത്തെത്തി.
ഷൈനി രതീഷ്, നീതു ശ്രീരാജ്, ഹിത രതീഷ്, രമ്യ കൃഷ്ണകുമാർ, ലേഖ, നൂജി ഷമീർ, നസീമ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.