തളിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അനിമൽ കെയർ സൊസൈറ്റി അംഗങ്ങൾക്കാണ് ജീവൻ പണയം വെച്ചു കൊണ്ടുള്ള തങ്ങളുടെ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള കാൽ കവചങ്ങൾ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സമ്മാനിച്ചത്.
അനിമൽ കെയർ സൊസൈറ്റി അംഗങ്ങൾക്ക് സുരക്ഷാ കാൽ കവചങ്ങൾ നല്കി സ്നേഹത്തണലിന്റെ ആദരം.

വലപ്പാട്: തളിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അനിമൽ കെയർ സൊസൈറ്റി അംഗങ്ങൾക്കാണ് ജീവൻ പണയം വെച്ചു കൊണ്ടുള്ള തങ്ങളുടെ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള കാൽ കവചങ്ങൾ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സമ്മാനിച്ചത്.
തീരദേശത്ത് അപകടങ്ങളിൽപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്നതിനും പാമ്പ് ഭീഷണികളിൽ നിന്നും സുരക്ഷ നേടുന്നതിനും തുടങ്ങി നിരവധി സഹായങ്ങൾക്കായി ഈ ഇരുപതംഗ കൂട്ടായ്മയെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്, പ്രതിഫലമൊന്നും ആഗ്രഹിക്കാതെ സേവനം അനുഷ്ടിക്കുന്ന ഈ പ്രവർത്തകരെ അനുമോദിക്കുക എന്നത് നാടിൻ്റെ പൊതുവികാരമാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ട്രസ്റ്റ് പ്രസിഡൻ്റ് വി.സി.അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി എം.എ സലിം, എന്നിവർ ചേർന്ന് അനിമൽ കെയർ സൊസൈറ്റിയുടെ എല്ലാ അംഗങ്ങൾക്കു വേണ്ടി മുതിർന്ന അംഗവും സെക്രട്ടറിയുമായ മനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ട്രസ്റ്റ് രക്ഷാധികാരി ജിഹാസ് വലപ്പാട്, ജോ: സെക്രട്ടറി രാജൻ പട്ടാട്ട്, പ്രവർത്തകർക്ക് കാൽ കവചങ്ങളായ ബൂട്ടുകൾ സമ്മാനിച്ചു. സൊസൈറ്റി പ്രസിഡൻ്റ് ഷൈലേഷ്, സ്ക്വാഡ് അംഗങ്ങളായ അയ്യപ്പൻ, അജീഷ് ഏങ്ങണ്ടിയൂർ, എന്നിവർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് അശോകൻ കെ.സി, എക്സിക്യുട്ടീവ് അംഗങ്ങളായ ഷൺമുഖരാജ് മാസ്റ്റർ, സുനിൽകുമാർ യു എന്നിവർ നേതൃത്വം നൽകി, പരിസ്ഥിതി സ്നേഹിയായ ഗുരുദേവ മണി, പി.കെ.ദേവദാസ് എന്നിവരും പങ്കെടുത്തു.