അഭിമുഖം ജൂൺ 29ന്.
തൃശൂർ ആർ ഐ സെൻ്ററിലെ പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവിലേയ്ക്ക് ജൂൺ 29ന് അഭിമുഖം നടത്തും. പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവ് നികത്തുന്നതിനായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം മാറ്റിവെച്ച അഭിമുഖമാണ് ജൂൺ 29ന് രാവിലെ 10.30 ന് തൃശൂർ റിലേറ്റഡ് ഇൻസ്ട്രഷൻ സെൻ്ററിൽ വെച്ച് നടത്തുക. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം.