അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ.
ടോക്യോ: കസാഖിസ്ഥാനെ മറികടന്ന് അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയുടെ അതാനു ദാസ്-പ്രവീൺ യാദവ്-തരുൺദീപ് റായ് സഖ്യം കസാഖിസ്ഥാന്റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസ്സയേവ് സഖ്യത്തെയാണ് കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീമിന്റെ വിജയം. 6-2 എന്ന സ്കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ തകർത്തത്. നാലുസെറ്റുകളിലും ഇന്ത്യ പൂർണ ആധിപത്യം പുലർത്തി. ഇന്ന് രാവിലെ 10.15 ന് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിക്കും.