അരിമ്പൂരിൽ വ്യാപാരി സമിതിയുടെ പ്രതിഷേധ ധർണ്ണ.
അരിമ്പൂർ:
വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കേരള വ്യാപാരി വ്യവസായി സമിതി അരിമ്പൂർ യൂണിറ്റ് പ്രതിഷേധ ധർണ്ണ നടത്തി. വ്യാപാരി സമിതി രക്ഷാധികാരി കെ ആർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. വി ടി ജോൺസൻ അധ്യക്ഷനായി. ജിജോ നീലങ്കാവിൽ, ജോയ് കുത്തൂർ, തോമസ് ചക്കനാത്ത്, വി ആർ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.