കുന്നംകുളത്ത് അരലക്ഷത്തിലധികം രൂപയുടെ സ്മാർട്ട് ഫോൺ നൽകി സ്കൂൾ വിദ്യാർഥികൾ ; പിന്തുണയേകി പ്രവാസികളും.

കുന്നംകുളം:

മൊബൈൽ ഫോണില്ലാതെ പഠനം മുടങ്ങിയവർക്ക് അര ലക്ഷത്തിലധികം രൂപയുടെ സ്മാർട്ട് ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥി കൂട്ടായ്മ. ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിലുള്ള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫോൺ നൽകിയത്. പിന്തുണ നൽകികൊണ്ട് കുന്നംകുളത്തുകാരായ പ്രവാസികളും രംഗത്ത് എത്തി. കുന്നംകുളം എൻ ആർ ഐ ഫോറം യു എ ഇ ചാപ്റ്ററാണ് പിന്തുണയേകിയത്. വിതരണോദ്ഘാടനം എ സി മൊയ്തീൻ എം എൽ എ നിർവ്വഹിച്ചു. വിദ്യാർഥി പ്രതിനിധികളായ സി അദ്വൈത്, അഭയ്, കെ ബവിൻ, എൻ ആർ ഐ ഫോറം പ്രതിനിധികളായ സുനിൽ പി മാത്യൂ, ഷംസുദ്ദീൻ പോർക്കുളം, എം ബിജുബാൽ, കുന്നംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡണ്ട് ഇ എൻ ശ്രീകാന്ത്, പോർക്കുളം എം കെ എം യു പി സ്കൂൾ അധ്യാപക പി എസ് ഷീല തുടങ്ങിയവർ പങ്കെടുത്തു. ഗവ. എയ്ഡഡ് സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് ഫോൺ നൽകിയത്.

Related Posts