അളഗപ്പനഗർ പഞ്ചായത്തിൽ തയ്യൽമെഷീൻ വിതരണം ചെയ്തു.
തൃശ്ശൂർ:
ആളഗപ്പനഗര്‍ പഞ്ചായത്തിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വനിത ഗ്രൂപ്പുകള്‍ക്ക് തയ്യല്‍മെഷീന്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. 2020-21 വര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് തയ്യല്‍മെഷീന്‍ വിതരണം ചെയ്തത്. പ്രസിഡണ്ട് പ്രിന്‍സണ്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ രാജേശ്വരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി, പി കെ ശേഖരന്‍, പ്രീജു, സനജ ഷിബു, ജീഷ്മ, പി എസ് ദിനില്‍, ജിജോ കെ ജോണ്‍, അസി. സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.