കൊവിഡ് വ്യാപനം കണക്കിലെടുത്ത് അഴീക്കോട് മുനക്കൽ ബീച്ച് അടച്ചു.
അഴീക്കോട് മുനക്കൽ ബീച്ച് അടച്ചു.
By swathy

അഴീക്കോട്:
കൊവിഡ് രണ്ടാം തരംഗ വ്യപനത്തിന്റെ പശ്ചാത്തലത്തിൽ അഴീക്കോട് മുനക്കൽ ബീച്ച് അടച്ചു. മുനക്കൽ ബീച്ചിലേക്കും അനുബന്ധമായി പ്രവർത്തിക്കുന്ന കുട്ടികളുടെ പർക്കിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. രോഗ വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ കളിസ്ഥലങ്ങൾ ഉൾപ്പെടെ ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിലെ പ്രവേശനം കർശനമായി നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുനക്കൽ ബീച്ച് അടച്ചത്.