അവണൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

അവണൂർ:

ആരോഗ്യ ജാഗ്രത 2021 ക്യാമ്പയിന്റെ ഭാഗമായുള്ള അവണൂര്‍ ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം 10-ാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോംസണ്‍ തലക്കോടന്‍, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ജയന്‍ എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ് അംഗങ്ങളുടെയും ആരോഗ്യ ജാഗ്രത സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ആരംഭിച്ചത്.

12-ാം വാര്‍ഡിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പി വി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം സുരേഷ് അവണൂര്‍ അദ്ധ്യക്ഷത വഹിച്ചു. 14-ാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പി വി ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ജലി സതീഷ് അധ്യക്ഷത വഹിച്ചു. 9-ാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലക്ഷ്മി സനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ജിഷ ടി എസ് അദ്ധ്യക്ഷത വഹിച്ചു.

Related Posts