വലപ്പാട് ഗ്രാമ പഞ്ചായത്ത് 9ാം വാര്‍ഡിലെ 32 അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച ജീവ കാരുണ്യ കൂട്ടായ്മ വാര്‍ഡിന്‍റെ മേന്‍മയും വികസനവുമാണ് ലക്ഷ്യം വെക്കുന്നത്.
അവയവം മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായി തയ്യാറെടുക്കുന്ന സഹോദരിക്ക് സഹായം നൽകി വലപ്പാട് ഗ്രാമ പഞ്ചായത്ത് കൂട്ടായ്മ.
വലപ്പാട്:
വലപ്പാട് ഗ്രാമ പഞ്ചായത്ത് 9ാം വാര്‍ഡിലെ 32 അംഗങ്ങള്‍ ചേർന്ന് രൂപീകരിച്ച ജീവ കാരുണ്യ കൂട്ടായ്മ എടത്തിരുത്തി ഗ്രാമ പഞ്ചായത്തിലെ സഹോദരിക്ക് അവയവം മാറ്റി വെക്കല്‍ ശസത്രക്രിയക്ക് 60000 രൂപ സഹായം നല്‍കി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 2 ഫോഗിംങ്ങ് മെഷീനുകളും നൽകി.
ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വാര്‍ഡ് പ്രദേശത്ത് വൃക്ഷ തൈ നടീലും നടത്തി. ചടങ്ങിൽ സിദ്ദിഖ് കുഴികണ്ടത്തിൽ സ്വാഗതം പറഞ്ഞു. വലപ്പാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സുധീര്‍ പട്ടാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്‍ ഉദ്ഘാടനം നിർവഹിച്ചു. കെ എം നൗഷാദ് മുഖ്യാഥിതിയായി. കെ ബി ഡാനിഷ്, പി എസ് ഷമീർ, ലിജിന്‍ പാണ്ടാത്ത് എന്നിവർ ആശംസകളർപ്പിച്ചു. റഷീദ് മുട്ടുങ്ങല്‍ നന്ദി രേഖപ്പെടുത്തി