അവശ്യസാധനങ്ങൾക്കൊപ്പം ആയുർവേദ പ്രതിരോധമരുന്ന് കിറ്റും നൽകി വലപ്പാട് പഞ്ചായത്ത് മെമ്പർ വൈശാഖ് വേണുഗോപാൽ.
അവശ്യസാധനങ്ങൾക്കൊപ്പം ആയുർവേദ പ്രതിരോധമരുന്ന് കിറ്റ് വിതരണവുമായി മെമ്പർ.
വലപ്പാട്:
കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും അവശ്യസാധനങ്ങൾക്കൊപ്പം ആയുർവേദ പ്രതിരോധ മരുന്നുകളും നൽകി. വലപ്പാട് ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ആയുർവേദ പ്രതിരോധ മരുന്നുകൾ നൽകി വരുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതുമൂലം രോഗികൾ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകളാണ് വാർഡിൽ നൽകുന്നത്. കൂട്ടിരിപ്പുകാർ ആയിട്ടുള്ള ആളുകൾക്ക് ഇതിലൂടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ സാധിക്കുമെന്ന ഗവൺമെന്റ് ആയുർവേദിക് ഹോസ്പിറ്റലിലെ ഡോക്ടർ ജയദീപിന്റെ നിർദ്ദേശാനുസരണമാണ് ഇത്തരമൊരു പദ്ധതിക്ക് വാർഡിൽ തുടക്കമിട്ടതെന്ന് മെമ്പർ വൈശാഖ് വേണുഗോപാൽ പറഞ്ഞു.
വാർഡിലെ കോവിഡ് രോഗികളായ മുഴുവൻ ആളുകൾക്കും ആവശ്യാനുസരണം വീട്ടിലേക്ക് വേണ്ട അവശ്യവസ്തുകളും മരുന്നുകളും എല്ലാം തന്നെ ആദ്യഘട്ടം എന്ന രീതിയിൽ എത്തിച്ചു കഴിഞ്ഞു. വളണ്ടിയർ മാരായ അജീഷ് കോഴിശ്ശേരി, അഷ്ടമൂർത്തി, ആകാശ് സുധീപ് എന്നിവർ നേതൃത്വം നൽകി.