കളഞ്ഞു കിട്ടിയ ബേഗ് ഉടമയായ അശോകന് തിരിച്ച് നല്കി ജീവകാരുണ്യ പ്രവർത്തകനായ അശോകൻ മാതൃക കാട്ടി.
അശോകന്റെ നന്മ തിരിച്ചറിഞ്ഞ് അശോകൻ.
തൃപ്രയാർ: സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വൈസ് പ്രസിഡണ്ടും ഓട്ടോ തൊഴിലാളിയുമായ കണ്ണാത്ത് അശോകനാണ് പതിമുവ്വായിരം രൂപയും രേഖകളുമടങ്ങുന്ന ബേഗ് കണ്ടു കിട്ടിയത്. തുടർന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ സലിമിനെ വിവരം അറിയിക്കുകയും, ട്രസ്റ്റിൻ്റെ കൂടി നിർദ്ദേശപ്രകാരം വലപ്പാട് പോലിസിൽ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം ഉടമസ്ഥനായ പെരിഞ്ഞനം ചക്കരപ്പാടം പുന്നക്കത്തറ അശോകൻ വലപ്പാട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തുകയും, എസ്. ഐ മിഥുൻ മോഹൻ, സീനിയർ സി.പി.ഒ ഉണ്ണികൃഷ്ണൻ, ട്രസ്റ്റ് രക്ഷാധികാരി ജിഹാസ് വലപ്പാട്, സെക്രട്ടറി എം.എ സലിം, പ്രസിഡൻറ് അബ്ദുൾ ഗഫൂർ, ജോ. സെക്രട്ടറി രാജൻ പട്ടാട്ട്, എന്നിവരുടെ നേതൃത്വത്തിൽ അശോകൻ കണ്ണോത്ത് ഉടമസ്ഥന് ബാഗ് കൈമാറുകയും ചെയ്തു.



