അസിസ്റ്റന്‍റ് രജിസ്ട്രാര്‍/സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത സര്‍വകലാശാലകള്‍, സെക്രട്ടറിയേറ്റ്, പി എസ് സി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും സമാന തസ്തികകളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വിരമിച്ചവര്‍ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷകര്‍ക്ക് വിജ്ഞാപന തീയതിയില്‍ 57 വയസ്സ് കവിയരുത്.
അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് 30000 രൂപയും സെക്ഷന്‍ ഓഫീസര്‍ക്ക് 28,000 രൂപയുമാണ് പ്രതിമാസ സഞ്ചിത ശമ്പളം. താല്‍പര്യമുള്ളവര്‍ www.kuhs.ac.in
എന്ന സര്‍വകലാശാല വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെയും പെന്‍ഷന്‍ പെയ്മെന്‍റ് ഓര്‍ഡറിന്‍റെയും പകര്‍പ്പുകള്‍ സഹിതം, രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല,
മെഡിക്കല്‍ കോളേജ് പിഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ അയക്കണം. ജൂലൈ 21 ന് വൈകീട്ട് 5 മണിക്ക് മുന്‍പ് അപേക്ഷകള്‍ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0487-2207650, 2207664