അസ്ഹറിലൂടെ കേരളം... കരുത്തരായ മുംബൈയെ തോൽപ്പിച്ചു...

സയ്യിദ് മുഷ്ത്തഖ് അലി ട്രോഫി t20 യിൽ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ (137 നോട്ടൗട്ട്) ഗംഭീരമായ ഇന്നിംങ്‌സിലൂടെ ശക്തരായ മുംബൈയെ തോൽപ്പിച്ചു.

അസ്ഹറിലൂടെ കേരളം...
കരുത്തരായ മുംബൈയെ തോൽപ്പിച്ചു...

സയ്യിദ് മുഷ്ത്തഖ് അലി ട്രോഫി t20 യിൽ കേരളത്തിന്റെ രണ്ടാം മത്സരത്തിൽ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീന്റെ (137 നോട്ടൗട്ട്) ഗംഭീരമായ ഇന്നിംങ്‌സിലൂടെ ശക്തരായ മുംബൈയെ തോൽപ്പിച്ചു. വെറും 37 പന്തിൽ നിന്ന് അസ്ഹറുദ്ദീൻ തന്റെ ടി 20 സെഞ്ച്വറി നേടി അദ്ദേഹം പുറത്താകാതെ നിന്നു. ഫലം കേരളം മുംബൈയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി.

ഹിറ്റ്‌ മാൻ രോഹിത്തിന്റെയും സാക്ഷാൽ സഞ്ജുവിന്റെയും സ്റ്റൈലിൽ ഷോട്ടുകൾ പായിച്ച അസ്ഹർ ഇന്ത്യൻ കളിക്കാരിൽ ഏറ്റവും വേഗമേറിയ ടി 20 സെഞ്ച്വറി നേടിയവരിൽ നാലമതെത്തി.
2018ൽ 32 പന്തിൽ സെഞ്ചുറി നേടിയ റിഷബ് പന്ത് (ദില്ലി v HP) ഒന്നാമതും
2017ൽ 35 പന്തിൽ ശ്രീലങ്കക്കെതിരെ രോഹിത് ശർമ്മ നേടിയ സെഞ്ചുറി രണ്ടാമതും നിൽക്കുമ്പോൾ
2010ൽ മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ യൂസുഫ് പത്താനും
37 പന്തിൽ ഇന്ന് മുംബൈക്കെതിരെ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും മൂന്നാം സ്ഥാനം പങ്കിടുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിലെ ഒരു കളിക്കാരന്റെ ആദ്യ ടി 20 സെഞ്ച്വറിയാണിത്. 2012/13 ൽ ഇൻഡോറിൽ ദില്ലിക്കെതിരെ രോഹൻ പ്രേം പുറത്താകാതെ നേടിയ 92 റൺസാണ് ഇതുവരെയുള്ള ഉയർന്ന സ്കോർ.
ഇതോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറിന്റെ ഉടമയും അസ്ഹർ നേടി.

ഈ കളിക്ക് മുമ്പ് അസ്ഹറുദ്ദീന് ഒരു അർദ്ധ ശതകം പോലും ഇല്ല. 2015-16 സീസണിൽ ഗോവയ്‌ക്കെതിരായ വലങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആഭ്യന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും ടി 20 കളിയിലൂടെ മാസ്മരിക പ്രകടനം മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നതും മാറ്റുകൂട്ടി.

1994 ൽ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് ഇന്ത്യ ന്യൂസിലാന്റിൽ കളിക്കുമ്പോൾ അസ്ഹറുദ്ദീൻ ജനിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ആരാധകനായിരുന്നു. അതിനാൽ മാതാപിതാക്കൾ ഇളയ മകന് സ്റ്റൈലിഷ് ബാറ്റ്സ്മാന്റെ പേര് നൽകി,

ശക്തരായ മുംബൈക്കെതിരെയുള്ള ഈ പ്രകടനത്തോടെ ഐ പി എല്ലിലും ദേശീയ ടീമിലേക്കും വിളി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വമ്പൻ പ്രകടനത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ മുഹമ്മദ് അസ്ഹറുദ്ദീന് 1.37 ലക്ഷം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.

ഇക്ബാൽ മുറ്റിച്ചൂർ.

#cricket #cricketfans #cricketkerala #thrissur #thrissurtimes #sports

Related Posts