അൻപതാം വിവാഹ വാർഷിക ആഘോഷം ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തൃശൂർ:
അൻപതാം വിവാഹ വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അരിമ്പൂർ വടക്കൻ പെരുങ്ങോട്ടുക്കര ഫ്രാൻസിസ് വടക്കൻ ലോലപ്പൻ, ഫിലോമിന ദമ്പതികളാണ് ആഘോഷങ്ങൾ ഒഴിവാക്കി തുക കൊവിഡ് ചലഞ്ചിലേക്ക് കൈമാറിയത്. ഇതിനായി മാറ്റിവെച്ച 25000 രൂപ ഫ്രാ൯സിസ് അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫിന് കളക്ട്രേറ്റിൽ വച്ചു കൈമാറി.