രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം മൂന്നാമത്.
ആക്ടീവ് കേസുകളിൽ മൂന്നാമതായി കേരളം.
By NewsDesk
തിരുവനന്തപുരം:
സംസ്ഥാനത്ത് ചികിത്സയിലുള്ളത് 3,56,872 കൊവിഡ് ബാധിതർ. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 2,41,615 രോഗികൾ. കേരളത്തിലേതിനേക്കാൾ രോഗികൾ കൂടുതൽ മഹാരാഷ്ട്രയിലും കർണാടകയിലും മാത്രം. പ്രതിദിന രോഗബാധ നിരക്കിൽ സംസ്ഥാനം നാലാമത് രോഗമുക്തി നിരക്കിൽ ആറാമത്. മരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ. പ്രതിദിന രോഗികൾ 50,000 വരെ വർധിച്ചേക്കാമെന്ന് വിലയിരുത്തൽ. ആക്ടീവ് കേസുകൾ 5 ലക്ഷം വരെയും വർധിച്ചേക്കാമെന്ന് വിലയിരുത്തൽ.