ആട് വളര്‍ത്തല്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു.
തൃശ്ശൂർ :
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആടുവളര്‍ത്തലില്‍ മുന്‍പരിചയമുള്ളവരും മൃഗസംരക്ഷണ വകുപ്പ് വഴി ആട് വളര്‍ത്തലില്‍ പരിശീലനം നേടിയിട്ടുള്ളവരുമായ കര്‍ഷകരാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. യൂണിറ്റൊന്നിന് 2,80,000/രൂപ അടങ്കല്‍ തുകയായ പദ്ധതി പ്രകാരം 19 പെണ്ണാടുകളും ഒരു മുട്ടനാടുമടക്കം ആകെ 20 ആടുകളെ വാങ്ങുന്നതിന് ഗുണഭോക്താവിന് 1 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കും. താൽപര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം.