സീരിയൽ നടൻ ആദിത്യൻ ജയൻ കാറിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ.
നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൈ ഞരമ്പ് മുറിച്ച നിലയിൽ.
തൃശ്ശൂർ:
സീരിയൽ നടൻ ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു. വൈകീട്ട് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കാറിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ആദിത്യനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണ് ആദിത്യനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയും ഭാര്യയുമായ അമ്പിളി ദേവിയുമായുള്ള വിവാഹ ജീവിതത്തിലെ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു