സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആദ്യ ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.

മുംബൈ:
ഓഹരി വിപണിയിൽ ആഴ്ചയുടെ ആദ്യ ദിനത്തിൽ സൂചികകളിൽ പ്രതീക്ഷയോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. കൊവിഡുമായ ബന്ധപ്പെട്ട വിവരങ്ങൾ, കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവയാകും ഇന്ന് വിപണിയുടെ ഗതി നിർണയിക്കുക.
ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, പവർഗ്രിഡ്, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻ് മഹീന്ദ്ര, എൽ ആൻഡ് ടി, എൻ ടി പി സി, ടൈറ്റാൻ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച് സി എൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.