ആദിവാസി വിദ്യാർഥികൾക്ക്‌ പഠനസൗകര്യം ലഭ്യമാക്കിയെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ.

20,500 ഓളം ആദിവാസി വിദ്യാർഥികൾക്കാണ് പഠനസൗകര്യം ലഭ്യമാക്കിയത്.

തിരുവനന്തപുരം:

20,500 ഓളം ആദിവാസി വിദ്യാർഥികൾക്ക്‌ പഠനസൗകര്യം ലഭ്യമാക്കിയതായി മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയെ അറിയിച്ചു. വീടുകളിൽ പഠന സൗകര്യമില്ലാത്ത ആദിവാസി വിദ്യാർഥികൾക്ക്‌ സാമൂഹ്യ പഠനമുറികൾ, ഊരു വിദ്യാകേന്ദ്രങ്ങൾ, വായനശാലകൾ, അങ്കണവാടികൾ തുടങ്ങിയ 1294 കെട്ടിടത്തിൽ താൽക്കാലിക ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്‌. സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർമാർ, ഗോത്രബന്ധു പദ്ധതിയിലെ മെന്റർ ടീച്ചർമാർ, ഊരിലെ അഭ്യസ്‌തവിദ്യരായ യുവതി യുവാക്കൾ എന്നിവരുടെ സേവനവും ലഭ്യമാക്കി. വൈദ്യുതി സൗകര്യമില്ലാത്ത 32 പ്രദേശത്ത്‌ സോളാർ പാനൽ സംവിധാനം ഒരുക്കി. ഇന്റർനെറ്റ്‌, ഡിടിഎച്ച്‌ സൗകര്യം ലഭ്യമല്ലാത്ത കോളനികളിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർ ക്ലാസുകൾ റെക്കോഡ്‌ ചെയ്‌ത്‌ ഊരിൽ പൊതുസ്ഥലത്ത്‌ പ്രദർശിപ്പിക്കുന്നുണ്ട്‌.

Related Posts