ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചർച്ചചെയ്ത് തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി.
ആഭ്യന്തര വിമാനയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി സൂചന.
ന്യൂഡൽഹി:
ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആർടി പിസിആർ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചർച്ചചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വാർത്താ ഏജൻസിയോട് പറഞ്ഞു. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധർ അടക്കമുള്ളവരുമായി ചർച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. നിലവിൽ കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആർടിപിസിആർ പരിശോധനാഫലം ചോദിക്കുന്നുണ്ട്. ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.