ആരവങ്ങളില്ലാതെ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു.

തൃശൂർ:

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആനയ്ക്ക് ചോറുരുള നൽകി തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ രാജൻ സന്നിഹിതനായിരുന്നു. നാലു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന ഗജപൂജയ്ക്ക് ശേഷമാണ് ആനയൂട്ട് നടന്നത്. 15 ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ചടങ്ങിൽ ആനകൾക്ക് ചോറുരുള, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നൽകി. എം എൽ എ പി ബാലചന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് വി നന്ദകുമാർ, ദേവസ്വം ബോർഡ് കമ്മീഷ്ണർ എൻ ജ്യോതി, കൗൺസിലർമാർ, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related Posts