ആല - ചേറ്റുവ മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ചലഞ്ച് നടത്തി.

തൃപ്രയാർ:

കൊവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസത്തിനായി ആല - ചേറ്റുവ മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തളിക്കുളത്ത്‌ രണ്ട് വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി. വയോജന ക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗം സ്വർണലത ടീച്ചർ ഫോണുകൾ കൈമാറി. ബിജോഷ് ആനന്ദ്, ലാൽ വലപ്പാട്, സജിന പർവിൻ, സീനകണ്ണൻ, സ്മിത, സീമ രാജൻ, സിന്ധു പ്രസാദ്, രാമചന്ദ്രൻ കൊലയാംപറമ്പത്ത്, മണി നാട്ടിക എന്നിവർ പങ്കെടുത്തു.

Related Posts