ആശുപത്രികൾക്ക് യു വി ഡിസ് ഇൻഫെക്ഷൻ ചേമ്പർ നൽകിയാണ് ഇസാഫ് ഇത്തവണ സാമൂഹ്യ ഉത്തരവാദിത്ത തുക വിനിയോഗിച്ചത്.
ആശുപത്രികൾക്ക് ഇസാഫ് വക ഡിസ്ഇൻഫെക്ഷൻ ചേമ്പറുകൾ.
തൃശൂർ:
14 ആശുപത്രികൾക്കായി 18 യു വി ഡിസ് ഇൻഫെക്ഷൻ ചേമ്പറുകളാണ് ഇസാഫ് നൽകിയത്. ഫ്രണ്ട് ലൈൻ കൊവിഡ് വോറിയേഴ്‌സിന്റെ വ്യക്തിഗത സുരക്ഷയ്ക്കായാണ് യു വി ഡിസ്ഇൻഫക്ഷൻ ആശുപത്രികളിൽ ഉപയോഗിക്കുന്നത്. ആധുനിക ചികിത്സക്ക് അത്യന്താപേക്ഷിതമായ ഒരു സംവിധാനമാണ് യു വി ഡിസ്ഇൻഫെക്ഷൻ ചേമ്പർ.16 ലക്ഷം രൂപയുടെ ചേമ്പറുകളാണ് 14 ആശുപത്രികൾക്കായി ഇസാഫ് നൽകിയത്. ചേമ്പറുകൾ നൽകാനുള്ള സമ്മത പത്രം ഇസാഫ് ഡയറക്ടർ കെ വി ക്രിസ്തുദാസ് ജില്ലാ കലക്ടർ എസ് ഷാനവാസിന് കൈമാറി. സീനിയർ മാനേജർ ജോൺ പി ഇഞ്ചകാലോടി, പ്രൊജക്റ്റ് ഓഫീസർ ബെന്നി വർഗീസ് എന്നിവർ സമ്മതപത്രം നൽകുന്ന ചടങ്ങിൽ പങ്കെടുത്തു.