ആശാ വർക്കർമാർക്ക് ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രി കൊവിഡ് പ്രതിരോധ കിറ്റുകൾ നൽകി.

ചാലക്കുടി:

മേലൂർ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന ആശാ വർക്കർമാക്കായി ചാലക്കുടി ഐ വിഷൻ കണ്ണാശുപത്രി കൊവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. മേലൂർ പി എച്ച് സിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. രശ്മിയും ആശാ വർക്കർമാരെ പ്രതിനിധികരിച്ച് സൗമ്യയും ചേർന്ന് ഐ വിഷൻ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റർ ഐസൻ ഫിലിപ്പിൽ നിന്ന് കൊറോണ പ്രതിരോധ കിറ്റുകൾ ഏറ്റുവാങ്ങി. ആശാ വർക്കർമാരായ ജെസ്സി, എൽസി, സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts