ആസ്തി വികസന ഫണ്ട് ജീവന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്; മന്ത്രി കെ രാധാകൃഷ്ണന്‍.
തൃശൂർ:
എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടുകള്‍ കൊവിഡ് മഹാമാരി പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും ചിലവഴിക്കുമെന്ന് ദേവസ്വം പട്ടികജാതി- വര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പറേഷന്‍ നല്‍കിയ ആധുനിക സൗകര്യങ്ങളോടെയുള്ള ഐ സി യു വെന്‍റിലേറ്ററിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആതുരശുശ്രൂഷാ കേന്ദ്രങ്ങളെ കൂടുതല്‍ മികവിന്‍റെ പാതയിലെത്തിക്കാനും സാധാരണക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ചികിത്സ ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രന്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഐ സി എല്‍ ഫിന്‍കോര്‍പ് എം ഡി കെ ജി അനില്‍കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു. 10 ലക്ഷത്തോളം രൂപ വിലയുള്ള ആധുനിക വെന്‍റിലേറ്റര്‍ സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.