ആർടിപിസിആർ പരിശോധന മന്ദഗതിയിൽ

ആർടിപിസിആർ പരിശോധനാനിരക്ക് കുറച്ചതു മൂലം ലാബുകൾ ടെസ്റ്റുകൾ കുറക്കുന്നു.

തൃശ്ശൂർ:

സംസ്ഥാനത്ത് കൊവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 ൽ നിന്ന് 500 ആക്കി കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകളിലും ആശുപത്രികളിലും പരിശോധന താത്കാലികമായി നിർത്തി വെച്ചു. തൃശൂർ ജില്ലയിൽ ലാബുകളെല്ലാം ഇന്നലെ ഉച്ചമുതൽ പരിശോധന നിർത്തി വെച്ചു.

പരിശോധന നടത്താതിരിക്കുകയോ ഉയർന്ന നിരക്ക് ഈടാക്കുകയോ ചെയ്യുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു.

Related Posts