ഇന്ത്യക്ക് അടിയന്തര സഹായം നല്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം.
ഇന്ത്യക്ക് സഹായവുമായി ബഹ്‌റൈനും .
ബഹ്റൈൻ :
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്തു ഇന്ത്യക്കു അടിയന്തര സഹായം നൽകാൻ ബഹ്‌റൈൻ തീരുമാനമെടുത്തു.
കഴിഞ്ഞദിവസം കൂടിയ മന്ത്രിസഭായോഗത്തിലാണ് ഈ കാര്യത്തിൽ തീരുമാനമെടുത്തത് .
ഇതനുസരിച്ച് ഓക്സിജനും മറ്റ് മെഡിക്കൽ സംബന്ധമായ ഉപകരണങ്ങളും ഇന്ത്യക്കു നൽകും .
ബഹ്റൈൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇന്ത്യക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചത് .
പ്രസ്താവനയിൽ ഇന്ത്യയിൽ കോവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളോടുള്ള അനുശോചനം അറിയിച്ചു . ഇന്ത്യൻ ജനത എത്രയും വേഗം കോവിഡിൽ നിന്നും മുക്തരാകട്ടെ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആശംസിച്ചു .
നിലവിലെ കൊവിഡ് -19 സാഹചര്യത്തിൽ ഇന്ത്യക്കു നൽകിയ പിന്തുണക്കു ബഹ്റിനിലെ നേതൃത്വത്തിനോടു നന്ദി പറയുന്നതായി എംബസി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.