ഇന്ത്യ ഉൾപ്പെടെ ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിലുള്ള പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തി വച്ച് ബഹ്‌റൈൻ.
മനാമ :
ബഹറിനിൽ റെഡ് ലിസ്റ്റ് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം തുടങ്ങി രാജ്യങ്ങൾ ആണ് കൊവിഡ് വ്യാപനം മൂലം റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വർധനയും നിർദ്ദേശവും പരിഗണിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.