ഇന്ധനവില വർധന തുടരുന്നു; പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയും കൂട്ടി.
തിരുവനന്തപുരം:
കൊവിഡ് പ്രതിസന്ധിക്കിടെ കൂടുതൽ പ്രഹരമായി ഇന്ധനവില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയും ഇന്ന് കൂട്ടി.
തിരുവനന്തപുരത്ത് പെട്രോൾ വില 96.50 രൂപയും ഡീസൽ വില 91.74 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമാണ് വില. കോട്ടയത്തും തൃശ്ശൂരും പെട്രോൾ വില 95 കടന്നു. പെട്രോൾ ലിറ്ററിന് 95.09 രൂപയും ഡീസലിന് 90.45 രൂപയുമാണ് കോട്ടയത്തെ വില. തൃശ്ശൂരിൽ പെട്രോളിന് ലിറ്ററിന് 95.16 രൂപയും ഡീസലിന് 90.49 രൂപയും. 30 ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് കൂട്ടിയത്. മേയിൽ മാത്രം 16 തവണ ഇന്ധന വില വർധിപ്പിച്ചിരുന്നു. രാജ്യത്ത് പെട്രോൾ വില 100 കടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ജമ്മു കശ്മീർ കൂടി ഇടം പിടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട, ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവയാണ് നേരത്തെ വില 100 കടന്ന മറ്റു സംസ്ഥാനങ്ങൾ.