ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് എ ഐ ടി യു സി.
അഴീക്കോട്:
എ ഐ ടി യു സി അഴീക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർധനവിനെതിരെ അഴീക്കോട് പുത്തൻപള്ളി പെട്രോൾപമ്പിന് മുൻപിൽ പ്രതിഷേധം നടത്തി. ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമിതിയംഗം മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. സിപിഐ അഴീക്കോട് ലോക്കൽ സെക്രട്ടറി പി എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗം പി എച്ച് റാഫി, സിപിഐ അഴീക്കോട് ലോക്കൽ അസി. സെക്രട്ടറി കെ എസ് ഷാജി, എ ഐ ടി യു സി ജെട്ടി യൂണിറ്റ് സെക്രട്ടറി അൻവർ, എ ഐ ടി യു സി യൂണിയൻ അംഗം നജു, എ ഐ വൈ.എഫ് അഴീക്കോട് മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, സിപിഐ മൂന്നുപീടിക മാർതോമ ബ്രാഞ്ച് സെക്രട്ടറി കെ എ മുഹമ്മദ് എന്നിവർ പങ്കെടുത്തു.