കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായിട്ടുള്ളശീവേലി സമാപിച്ചു. ആറാട്ട് ഇന്ന് നടക്കും.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവ വിശേഷം

ഇരിങ്ങാലക്കുട:
കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായിട്ടുള്ളശീവേലി സമാപിച്ചു. ആറാട്ട് ഇന്ന് നടക്കും.
പത്തുദിവസം നീണ്ടുനിന്ന ഉത്സവനാളുകളിലെ എട്ട് ശീവേലിക്കും എട്ട് വിളക്കെഴുന്നള്ളിപ്പിനും ഇതോടെ സമാപനമായി. ചൊവ്വാഴ്ച രാവിലെ നടന്ന ശീവേലിക്ക് ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രാമാണ്യം വഹിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പള്ളിവേട്ട നടന്നു. ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാൻ രാവിലെ എഴുന്നള്ളി. എട്ടുമണിയോടെ മൂന്നാനയുടെ അകമ്പടിയോടെയാണ് എഴുള്ളിപ്പ് നടന്നത്. ചാലക്കുടിയിലെ കൂടപ്പുഴയിൽ ഉച്ചക്ക് ഒരുമണിക്കാണ് ആറാട്ട്. വൈകീട്ട് അഞ്ചുമണിയോടെ തിരിച്ചെഴുന്നള്ളിപ്പ് നടക്കും.
#thrissurtimes #thrissur #irinjalakuda